പെരുവക ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രം ബാനർ

പെരുവക ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രം

മാനന്തവാടി, പി. ഒ. ആറാട്ടുതറ (രജിസ്റ്റർ നമ്പർ: 634/02), വയനാട്

👁️ സന്ദർശകർ: ലോഡ് ചെയ്യുന്നു...
🔔 ദർശന സമയം:
⛩️ രാവിലെ: 5.30 - 6.30      🌸 വൈകുന്നേരം: 5.30 - 6.30      🍲 എല്ലാ ഇംഗ്ലീഷ് മാസവും ആദ്യത്തെ ഞായറാഴ്ച രണ്ടുനേരം അന്നദാനം & മാസ വെള്ളാട്ട്.

ക്ഷേത്ര ചരിത്രം & ഐതീഹ്യം

ഏകദേശം 1920 കാലഘട്ടത്തിൽ ഈ പ്രദേശത്ത് കല്ലറപ്പായി, വളപ്പായി എന്നീ ഗ്രാമങ്ങൾ വനത്താൽ ചുറ്റപ്പെട്ടിരുന്നു. വളപ്പായിക്കുന്നിൽ താഴെ ഇല്ലത്ത് എന്ന പേരിലുള്ള ഒരു ഇല്ലത്ത് ചെട്ടിയാമ്പലത്ത് ചേക്കു വൈദ്യർ കൂട്ടുകുടുംബമായി താമസിച്ചിരുന്നു. വൈദ്യരുടെ ഭാര്യയുടെ ആങ്ങളയുടെ പേര് വലിയപറമ്പത്ത് കുട്ടി എന്നായിരുന്നു. വലിയ പറമ്പത്ത് കുട്ടിയുടെ മകനായിരുന്നു രാമൻ. രാമൻ എന്ന് പറഞ്ഞാൽ നാം ഇന്ന് കാണുന്ന ക്ഷേത്രത്തിന്റെ മുൻ മഠാധിപതി. ചേക്കു വൈദ്യരും കുടുംബവും നിറഞ്ഞ മുത്തപ്പൻ ഭക്തരായിരുന്നു. അങ്ങനെയിരിക്കെ രാമന് സ്കൂൾ പ്രായമായി കഴിഞ്ഞിരുന്നു. സ്കൂൾ പഠനം നടന്നുകൊണ്ടിരിക്കെ രാമന് അപസ്മാര രോഗം പിടിപെട്ടു.

ഏറെ മരുന്നുകൾ സേവിച്ചെങ്കിലും രാമന് അസുഖം ഭേദമായില്ല. ആകെ വിഷമിതനായ വൈദ്യർ മുത്തപ്പനിൽ അഭയം തേടി മനസ്സുരുകി നൊന്തുവിളിച്ചു: "മുത്തപ്പാ, ഞാൻ നൽകുന്ന മരുന്ന് കൊണ്ട് എന്റെ ചെറുമകന്റെ രോഗത്തിന് ശാന്തി നൽകണേ..." എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരു പൈസ രാമനെ ഉഴിഞ്ഞ് പ്രാർത്ഥിച്ച് മരുന്ന് പെട്ടിയിൽ സൂക്ഷിച്ചു രാമന് മരുന്ന് നൽകി. നേരം പുലർന്നപ്പോൾ രാമന്റെ അവസ്ഥയ്ക്ക് ചെറിയ മാറ്റം കണ്ടുതുടങ്ങി. ചേക്കു വൈദ്യർക്ക് ആശ്വാസമായി തന്റെ മരുന്നിന് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു.

വൈദ്യരും കുടുംബവും ദുഃഖത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്ന കാലത്ത്, കൂട്ടയാടിയിൽ നിന്നും ഒരു ജ്യോത്സ്യൻ ഈ പ്രദേശത്ത് സന്ദർശനം നടത്താറുണ്ടായിരുന്നു. ജ്യോത്സ്യർ കവടി നിരത്തി നോക്കിയപ്പോൾ, പറശ്ശിനിക്കടവിൽ ശ്രീ മുത്തപ്പന് എന്തോ കൊടുക്കാനുണ്ട്, അത് പിഴയോടുകൂടി കൊടുക്കണം എന്ന് കണ്ടു. അന്ന് രാമന് പ്രായം 12 വയസ്സായിരുന്നു. ജ്യോത്സ്യരുടെ നിർദ്ദേശപ്രകാരം രാമൻ പെട്ടെന്ന് തന്നെ പറശ്ശിനിക്കടവിൽ പോയി മുത്തപ്പന്റെ വെള്ളാട്ടവും തിരുവപ്പനയും ദർശനം നടത്തുകയും മുത്തപ്പന്റെ കൽപ്പന ശ്രവിക്കുകയും ചെയ്തു. വിധിപ്രകാരം കുടിയിരുത്തണമെന്നും അങ്ങനെ നടത്തിയാൽ പറശ്ശിനിയിൽ കുടികൊള്ളും പോലെ അവിടെയും താൻ കുടികൊള്ളുമെന്നും തിരുവപ്പന വെള്ളാട്ടം കൽപ്പന നൽകുകയും ചെയ്തു.

അന്നുതന്നെ രാമൻ പറശ്ശിനിയിൽ നിന്നും അരിയും പൂവും ഏറ്റുവാങ്ങി മുത്തപ്പന്റെ കൽപ്പന നിറവേറ്റാമെന്ന് ഉറച്ച മനസ്സോടെ വീട്ടിലേക്ക് തിരിച്ചു പോന്നു. രാമൻ വന്നതിനുശേഷം പെരുവക കൂവളമുട്ടം കുന്ന് താഴവരയിൽ കബനി നദിയുടെ തീരത്ത് പടിഞ്ഞാറ് ദർശനമായി ചന്ദന മരച്ചുവട്ടിൽ മുത്തപ്പനെ കുടിയിരുത്തി. അങ്ങനെയാണ് രാമന്റെ 10 മക്കളിൽ ആറുപേർ ബാക്കിയായ കഥ. 1951 കാലഘട്ടം ആയപ്പോഴേക്കും ചെറിയൊരു ക്ഷേത്ര സങ്കൽപ്പം നടത്തി മുത്തപ്പനെ ശിലാവീഗ്രഹത്തിൽ ആവാഹിച്ച് കുടിയിരുത്തുകയും ചെയ്തതിനുശേഷമാണ് ഈ ക്ഷേത്രത്തിന്റെ ശരിയായ ഉത്ഭവം കുറിക്കുന്നത്.

1951 മെയ് മാസം ഇരുപത്തിരണ്ടാം തീയതി 1135 മേടം പത്തിന് പെരുവകയിൽ തന്റെ സ്വന്തം സ്ഥലത്ത് സ്വന്തമായി കെട്ടി ഉണ്ടാക്കി സ്ഥാപിച്ച മടപ്പുര വർഷങ്ങൾക്കുശേഷം തന്റെ തന്നെ ഭൂമി ക്ഷേത്രനിർമ്മാണത്തിനായി വിട്ടു നൽകുകയും നാട്ടുകാരായുള്ള കുറച്ചു പേർ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയും എല്ലാവരുടെയും സഹകരണത്തോടെ ചെറിയൊരു ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. രാമൻ മഠാധിപതിയുടെ കാലശേഷം അദ്ദേഹത്തിന്റെ ആൺമക്കളിൽ മൂത്തവനായ ശങ്കരന് മഠാധിപതി സ്ഥാനം നൽകുകയും പൂജാദി കർമ്മങ്ങൾ നടത്തുവാൻ ശങ്കരൻ, രവി എന്നീ രണ്ട് ആൺമക്കൾക്കും അവകാശം നൽകുകയും ചെയ്തു. നിലവിലുണ്ടായിരുന്ന കമ്മിറ്റി കാലക്രമേണ പിരിച്ചുവിടപ്പെടുകയുണ്ടായി. പിൽക്കാലത്ത് ഊർജ്ജസ്വലരായ കുറച്ച് ചെറുപ്പക്കാരെ ചേർത്തുകൊണ്ട് കമ്മിറ്റി രൂപീകരിക്കുകയും പുതിയ കമ്മിറ്റി നിലവിൽ വന്നതിനുശേഷം ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്ന തരത്തിലുള്ള ക്ഷേത്രം നിർമ്മിക്കുകയും ഓഫീസ്, ഊട്ടുപുര, അന്നദാന ഹാൾ, പാചക ശാല എന്നിവ നിർമ്മിക്കുകയും ചെയ്തു. അടുത്തകാലത്ത് തുടങ്ങിയ വെച്ച ക്ഷേത്രക്കുളം നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

പ്രധാന മഹോത്സവം

പ്രധാന മഹോത്സവം

  • ഫെബ്രുവരി 5, 6, 7, 8: തിരുവപ്പന മഹോത്സവവും പ്രതിഷ്ഠാദിനവും.
വിശേഷ ദിവസങ്ങൾ

വിശേഷ ദിവസങ്ങൾ

  • തുലാം 10: പുത്തരി വെള്ളാട്ടം
  • വൃശ്ചികം 15: ഭജന
  • മേടം 1: വിഷുക്കണി, മഹാനവമി
മാസവിശേഷങ്ങൾ

മാസവിശേഷങ്ങൾ & പൂജകൾ

  • മാസ വെള്ളാട്ട്: എല്ലാ ഇംഗ്ലീഷ് മാസവും ആദ്യത്തെ ഞായറാഴ്ച (രണ്ടുനേരം അന്നദാനം)
  • നിത്യപൂജ: എല്ലാ ദിവസവും രണ്ടുനേരം നിത്യപൂജ

ഓൺലൈൻ വഴിപാട് ബുക്കിങ് (WhatsApp വഴി)

നിങ്ങൾക്ക് ആവശ്യമുള്ള വഴിപാടുകൾ ടിക്ക് ചെയ്ത്, പേരും നക്ഷത്രവും നൽകി താഴെയുള്ള ബട്ടൺ അമർത്തുക.

🛕 ശ്രീ മുത്തപ്പൻ വഴിപാടുകൾ

🛕 ഭഗവതി വഴിപാടുകൾ

🛕 ഗുളികൻ വഴിപാടുകൾ

🛕 മലക്കാരി വഴിപാടുകൾ

🛕 നാഗം വഴിപാടുകൾ

ബന്ധപ്പെടേണ്ട വിവരങ്ങൾ & ഭാരവാഹികൾ

🛕 മടപ്പുര സ്ഥാപകൻ & പ്രധാന ഭാരവാഹികൾ:

🛕 മടപ്പുര സ്ഥാപകൻ: വലിയപറമ്പത്ത് രാമൻ (ജനനം: 1913 - മരണം: 2010)
👤 മഠയച്ചൻ: ശ്രീ. ശങ്കരൻ വി. പി.
📱 +91 97448 59718
📞 വിളിക്കുക
👤 മഠയൻ: ശ്രീ. രവീന്ദ്രൻ വി. പി.
📱 +91 96051 92763
📞 വിളിക്കുക
👤 കളശക്കാരൻ: ശ്രീ. ഭാസ്കരൻ പി. കെ.
📱 +91 94976 45261
📞 വിളിക്കുക
👤 പ്രസിഡന്റ്: ശ്രീ. ശശികുമാർ എം. പി.
📱 +91 98478 71098
📞 വിളിക്കുക
👤 വൈസ് പ്രസിഡന്റ്: ശ്രീ. പി. ശശി ശബരിഗിരി
📱 +91 94976 52248
📞 വിളിക്കുക
👤 സെക്രട്ടറി: ശ്രീ. കെ. കുമാരൻ
📱 +91 97474 04252
📞 വിളിക്കുക
👤 ജോ. സെക്രട്ടറി: ശ്രീ. സനോജ് വി. പി.
📱 +91 89434 51310
📞 വിളിക്കുക
👤 ട്രഷറർ: ശ്രീ. പ്രതീശൻ കെ.
📱 +91 99465 97970
📞 വിളിക്കുക

📍 മേൽവിലാസം: പെരുവക ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രം, മാനന്തവാടി പി. ഒ. ആറാട്ടുതറ (രജിസ്റ്റർ നമ്പർ: 634/02), വയനാട്, കേരളം

🍲 അന്നദാനത്തിന് സംഭാവന നൽകാം

ക്ഷേത്രത്തിലെ അന്നദാന പ്രസാദത്തിലേക്ക് നിങ്ങളുടെ സംഭാവനകൾ വാട്സാപ്പ് വഴിയോ താഴെ കാണുന്ന നമ്പറിലോ അയക്കാം.

💳 ഫോൺ: 9847871098 / 9744859718

🏗️ ക്ഷേത്ര പുനരുദ്ധാരണ ഫണ്ടിലേക്ക് സംഭാവന ചെയ്യാം

പെരുവക ശ്രീ മുത്തപ്പൻ മടപ്പുരയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിലേക്ക് ഭക്തജനങ്ങളുടെ ഉദാരമായ സംഭാവനകൾ പ്രതീക്ഷിക്കുന്നു.

💳 GPay നമ്പർ: 9946597970 | ഫോൺ: 9847871098

Scroll to Top